പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കളക്ടറേറ്റ് പരിസരത്ത് കളക്ടര്‍ മാവിന് തൈ നട്ടു. വരും ദിവസങ്ങളില്‍ ഈ തൈ കൃത്യമായി പരിപാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശവും നല്കി.
ജില്ലാ വികസനകാര്യ കമ്മിഷണര്‍ എ. ഷിബു, എ.ഡി.എം എസ്. ഷാജഹാന് എന്നിവര്‍ മാവിന് തൈയും ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ കെ.എം എല്‍ദോസ് കുട്ടി പ്ലാവിന് തൈയും നട്ടു.


