മൂവാറ്റുപുഴ: മുളവൂര്‍ പൊന്നിരിക്കപറമ്പ് ദാറുസ്സലാം മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും ദുആ സമ്മേളനവും മഹല്‍ ഇമാം പി.എം. ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്‍ പ്രസിഡന്റ് പി.എ. അലിയാര് ഹാജി അധ്യക്ഷത വഹിച്ചു.
ഒ.പി. മുഹയിദ്ധീന്‍ മൗലവി പഛന ക്ലാസിനും ദുആ സമ്മേളനത്തിനും നേതൃത്വം നല്കി. ടി.എസ്. സൈനുദ്ധീന്‍ മൗലവി, പി.എ.അബ്ദുല്‍ അസിസ്, ടി.എസ്.കുഞ്ഞുമുഹമ്മദ് മൗലവി, പരീത് മാസ്റ്റര്‍ ഞാണി മറ്റത്തില്‍, സാദിഖ് പഴം പിള്ളി കുടിയില്‍ എന്നിവര്‍ സംമ്പന്ധിച്ചു.


