തലശേരിയില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞതാണ് ശരിയെന്നും പിന്തുണ സിഒടി നസീറിനാണെന്നും വി. മുരളീധരന് പറഞ്ഞു. ബിജെപിയില്‍ ജില്ലാ നേതാക്കളേക്കാള്‍ വലുതാണ് സംസ്ഥാന നേതാക്കളെന്നും വി മുരളീധരന് പറഞ്ഞു.
തലശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒഴികെ ആര്‍ക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാര്‍ പറഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീര്‍ തന്നെ ഇത് പിന്‍വലിച്ചിരുന്നു.


