മൂവാറ്റുപുഴ: ഉക്രയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും, മാനവരാശിയെ സര്‍ച്ച നാശത്തിലേക്ക് തള്ളിവിടുന്ന യുദ്ധം ഇനിയും കൂടുതല്‍ ദിനങ്ങളിലേക്ക് നീണ്ടു പോകുന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവക്കുമെന്നും യുദ്ധം ഉടന്‍ അവസാനിപ്പിച്ച് രണ്ട് രാജ്യങ്ങളും സമാധാന ചര്‍ച്ചക്ക് തയ്യാറകണമെന്നും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍ ആവശ്യപ്പെട്ടു.
യുവകലാ സാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖത്തില്‍ നടന്ന സമാധന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശാരദ മോഹന്‍. മൂവാറ്റുപുഴ കച്ചേരി താഴത്ത് നടത്തിയ സമാധാന സദസ്സില്‍ മണ്ഡലം സെക്രട്ടറി ജോര്‍ജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പോള്‍ പൂമറ്റം, യുവകലാസാഹിതി ഭാരവാഹികളായ നൗഷാദ് വലിയപറമ്പില്‍, കെ.എം ഫൈസല്‍, അന്‍ഷാജ് തേനാലി, പി.എസ്. ശ്രീശാന്ത്, അഡ്വ. എല്‍. എ. അജിത്ത്, പി.പി. മീരാന്‍, അബു അലി, കെ.പി. സബീഷ്, ഷാജി പി.എ, മുഹമ്മദ് സുബിന് തുടങ്ങിയര്‍ സംബന്ധിച്ചു.


