നഗരസഭയില്‍ ജനുവരി മാസത്തെ ശമ്പളം ഇത് വരെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. റവന്യു വിഭാഗത്തില്‍ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങള്‍ നികുതി പിരിവ് മോശമാക്കി. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പോലും കണക്കാക്കാതെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ നിരുത്തരവാദപരമായ ഉത്തരവുകളാല്‍ സെക്രട്ടറിയും ഭരണകൂടവും റവന്യു വിഭാഗത്തെ തകര്‍ത്തതായി എല്ഡി്ഫ് ആരോപണം.
വ്യക്തി വിദ്വേഷത്തിന്റെ ഭാഗമായി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ജീവനക്കാരിയെ ബില്‍ കലക്ടറായി നിശ്ചയിക്കുകയും തുടര്‍ന്ന് ട്രിബൂണല്‍ മുമ്പാകെ ജീവനക്കാരി കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അവരെ ഫ്രണ്ട് ഓഫീസില്‍ തന്നെ ഇരുത്തണം എന്ന കോടതി ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കാതെ ആ ജീവനക്കാരിയെ റവന്യു സെക്ഷനില്‍ തന്നെ നില നിര്‍ത്തും എന്ന ധാര്‍ഷ്ട്യ സമീപനമാണ് സെക്രട്ടറി കൈകൊണ്ടിട്ടുള്ളതെന്നും ആരോപണം.
മുന്‍ കൗണ്‍സില്‍ കൃത്യമായി കൊടുത്തു കൊണ്ടിരുന്ന സ്ഥാനത്താണ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ കഴിയാതെ നഗരസഭ മുന്നോട്ട് പോകുന്നത് എന്നത് ഗൗരവകരമാണ്. ശുചീകരണ ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും ശമ്പളവും കൗണ്‍സിലര്‍മാരുടെ ഹോണറേറിയവും ആണ് കൊടുക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. കഴിഞ്ഞ മാസവും ഇതേ അവസ്ഥയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ദുരിതപൂര്‍ണമായ അവസ്ഥക്ക് കാരണം സഹപ്രവര്‍ത്തകരെ നികൃഷ്ടരായി കാണുന്ന ഓഫീസ് മേധാവിയും തന്റെ വ്യക്തി വിരോധം തീര്‍ക്കാന്‍ ഭരണത്തെ ഉപയോഗപ്പെടുത്തുന്ന ചെയര്‍മാന്റെ സമീപനങ്ങളുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വന്തം വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടി ഭരണത്തെ ഉപയോഗപ്പെടുത്തുക വഴി നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ച് വരുന്നത്.
നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ശമ്പളം കൃത്യമായി കൊടുക്കാന്‍ കഴിയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


