മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെകൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധകുത്തിവെപ്പ് 11ന്ആരംഭിക്കും. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് കോവിഡ്വാക്സിന്‍ ലഭ്യമാക്കുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കുത്തിവെപ്പിന് വിധേയമാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് ചെയര്മാന് പി.പി. എല്‍ദോസ് അഭ്യര്‍ത്ഥിച്ചു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘവും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും സ്കൂളിലെത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നല്‍കുന്നത്. ഇതിനാവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും നഗരസഭ ഒരുക്കും.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആയിരിക്കും കുത്തിവെപ്പ്. മറ്റു ദിവസങ്ങളില്‍ രക്ഷിതാക്കളോടൊപ്പം എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് വാക്സിന്സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളുകളില്‍ ഒരു ദിവസം 300 വിദ്യാര്‍ഥികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കുക. കോവാക്സിനാവും നല്‍കുക. വിദ്യാര്‍ത്ഥികള്‍ കുറവുള്ള സ്കൂളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്കൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വാക്സിന് നല്‍കും. നഗരത്തില്‍ 12 സ്കൂളുകളിലായി 3000 വിദ്യാര്‍ത്ഥികള്‍ ഉണ്ട്.
11ന് രാവിലെ 10ന് മൂവാറ്റുപുഴ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കം കുറിക്കും. തുടര്‍ ദിവസങ്ങളില്‍ കാവുങ്കര തര്‍ബിയത്ത്, ഇലാഹിയ, എസ്.എന്‍.ഡി.പി., നിര്‍മ്മല ഇംഗ്ലീഷ് മീഡിയം, സെന്റ് തോമസ്, സെന്റ് അഗസ്റ്റ്യന്‍സ്, ശിവന് കുന്ന്, വിമലഗിരി പബ്ലിക് സ്കൂളുകളില്‍ വാക്സിന്ക്യാമ്പ് സംഘടിപ്പിക്കും.
ആധാര്‍ കാര്‍ഡ്, സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്,മൊബൈല്‍ ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ കരുതിയിരിക്കണം. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രേഖ രവീന്ദ്രന്, ഫാ. ജോസഫ് പുത്തന്‍കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.