കൊച്ചി: വാണിജ്യ വ്യപാര വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും, വിപണന- വില്പന സാധ്യതകളെ കുറിച്ച് അറിവ് പങ്കുവെക്കുന്നതിനുമായുള്ള ഫോമാ രാജ്യാന്തര വാണിജ്യ സംഗമത്തിന് നാളെ കൊച്ചിയില്‍ തുടക്കം. എംപവര്‍ കേരള എന്ന പേരില്‍ നടക്കുന്ന സമ്മേളനം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിലാണ് നടക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പൊതുമരാമത്ത്-ട ൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പ്രമുഖ വ്യവസായികളായ വര്‍ക്കി എബ്രഹാം, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ് പട്ടാഭിരാമന്, വി.കെ.മാത്യുസ്, ജോണി കുരുവിള, വി.പി.നന്ദകുമാര്‍, സാബു ജേക്കബ്, ഡോക്ടര്‍ വിജു ജേക്കബ് സിന്തൈറ്റ്, എ വി.അനൂപ്, പ്രവീഷ് കുഴിപ്പള്ളി, പ്രിന്‍സണ്‍ ജോസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനാനന്തരം ഫോമയുടെ ബിസിനസ്സ്മാന്‍ ഓഫ് ദ ജനറേഷന് അവാര്‍ഡ് യൂസഫലിക്ക് സമ്മാനിയ്ക്കും. ചടങ്ങില്‍ വിശിഷ്ടാതിഥികളെ ഗസ്റ്റ് ഓഫ് ഹോണേഴ്സ് അവാര്‍ഡ് നല്കി ആദരിയ്ക്കും.
ഇരുന്നൂറ് ക്ഷണിയ്ക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സാങ്കേതിക മാറ്റവും ഡിജിറ്റലൈസേഷനും കോവിഡാനന്തര ലോകത്തിലെ നൂതന വ്യവസായ സാധ്യതകള്‍ (Technological Change & Digitalization and InnovatÇ business opportunities in the post-COVID ) എന്ന വിഷയത്തില്‍ ഐ.ടി.പാര്‍ക്ക് കേരള സി.ഇ .ഒ ജോണ്‍ എം.ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാല ഡിജിറ്റല്‍ സയന്‍സ് വിഭാഗം വൈസ് ചാന്‍സലര്‍ ശ്രീ സജി ഗോപിനാഥ് അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ ജി.സി.ഡി.എ ചെയര്മാന് ചന്ദ്രന് പിള്ള മുഖ്യാതിഥിയായിരിയ്ക്കും. ഐ ബി എസ് സോഫ്റ്റ്വെയര് സര്‍വീസസ് സ്ഥാപകനും ചെയര്‍മാനുമായ വി.കെ.മാത്യുസ് വിഷയത്തെ കുറിച്ച് സംസാരിയ്ക്കും. ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോള്‍ തോമസ്, വികെഎല്‍ ഹോള്‍ഡിംഗിന്റെയും അല്‍ നമാല്‍ ഗ്രൂപ്പിന്റെയും അദ്ധ്യക്ഷന്‍ ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്, എബിഎന്‍ കോര്പ്പറേഷന് വൈസ് ചെയര്മാന് ജെ.കെ.മേനോന്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിനോദ സഞ്ചാര മേഖല എങ്ങനെ വികസിപ്പിക്കുന്നുവെന്നും, സംസ്ഥാനത്ത് ചെറുകിട വ്യാപാര വ്യവസായ സംരംഭകര്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും (How Tourism develops the Infrastructures ofour State/ Opportunities and Challenges for Entrepreneurship and Small Business owners in Kerala.) എന്നീ വിഷയങ്ങളില്‍ കേരള ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ ഐ.എ .എസ് മുഖ്യ പ്രഭാഷണം നടത്തും. പ്രഭാഷണ ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് അദ്ധ്യക്ഷത വഹിയ്ക്കും. ആസാ ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.പി.സാലിയ , അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍, സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര,എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.എം നജീബ്, അംബിക കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് സി.ഇ.ഒ പ്രവീഷ് കുഴിപ്പള്ളി, പ്രിന്‍സ് ജ്വല്ലറിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രിന്‍സണ്‍ ജോസ്, യു.കെ ഗ്രൂപ്പ് ചെയര്‍മാനായ യു.കെ.യൂസഫ്, ഫോമയുടെ ട്രഷറര്‍ ശ്രീ. തോമസ് ടി ഉമ്മന്‍ എന്നിവരും പങ്ക് ചേരും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ:എം.അനില്‍കുമാര്‍, എം.പി.ഹൈബി ഈഡന്, വൈപ്പിന്‍ എം.എല്‍.എ കെ.എന്‍.ഉണ്ണികൃഷ്ണന്, കേരള വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ വേണു വാസുദേവന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഉല്ലാസ് തോമസ്, നോര്‍ക്ക റെസിഡന്റ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫോമായുടെ കേരള കണ്‍വന്‍ഷന്റെ ഭാഗമായാണ് എംപവര്‍ കേരള കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്നത്. വ്യവസായികളെ സഹായിക്കുന്നതിനും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനു മായി ഫോമായുടെ കീഴിലുള്ള ബിസിനസ്സ് ഫോറത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് വാണിജ്യ- വ്യവസായ സംഗമം നടക്കുന്നത്. ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടാണ് വാണിജ്യ-വ്യവസായ സംഗമത്തിന്റെ ചെയര്മാന്. സമ്മേളനം വിജയപ്രദമാക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.