മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100000 രൂപ വില വരുന്ന മുച്ചക്ര വാഹനങ്ങളാണ് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി നല്‍കിയത്. നാല് പേര്‍ക്കാണ് വാഹനം വിതരണം ചെയ്തത്.
നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് പി.പി. എല്‍ദോസ് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജശ്രീ രാജു അധ്യക്ഷയായി.
വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടോട്ട്, നിസ അഷറഫ്, കൗണ്‍സിലര്‍മാരായ അസം ബീഗം, രാധാകൃഷ്ണന്, വി.എ.ജാഫര്‍ സാദിഖ്, ജോളി മണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

