തൃക്കാക്കര: പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏകദിന പരിശീലനം ആരംഭിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ ജൂബെരിയ ഐസക്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍ ടി എല്‍, റിസര്‍ച്ച് ഓഫീസര്‍ ഷിബിന്‍.പി.ബി എന്നിവര്‍ സംസാരിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, ഉപാധ്യക്ഷന്മാര്, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, പദ്ധതി കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്ക് എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. രാജേഷ് പി. പി, ഷിന്ജൂ കുര്യന്, ദിമിത്രോവ് കെ. ജി, സൈഫുദ്ദീന്, രവികുമാര്‍ എന്‍. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പരിശീലനം ജനുവരി 5 ന് സമാപിക്കും.


