പറവൂര്‍: ഡ്രൈ ഡേ ദിനത്തില്‍ അനധികൃത മദ്യ വില്പന നടത്തിയ ആള് പിടിയില്‍. മഞ്ഞുമ്മല്‍ മുല്ലശേരി വീട്ടില്‍ ലെനിന് മകന് സാജു (46) വിനെയാണ് വരാപ്പുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 മില്ലി ലിറ്ററിന്റെ 160 കുപ്പികളിലായി 80 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.
മഞ്ഞുമ്മല്‍ ഭാഗത്ത് വരാപ്പുഴ റേഞ്ച് ഇന്‍സ്പെക്ടര്‍ അനീഷ് മോഹന്‍, ഉദ്യോഗസ്ഥരായ ഗോപി, എം.ടി. ഹാരിസ്, എസ്.അനൂപ്, മുഹമ്മദ് റിസ്വാന്, പി.എസ്. സമല്‍ദേവ്, എം.കെ. അരുണ്‍കുമാര്‍, ടി.ജെ. ജിപ്സി, എം.കെ. ധന്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


