ന്യൂഡല്‍ഹി: ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും (ഡി.എം.സി) ഇന്ത്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണവും അനുമോദന യോഗവും നടന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡല്‍ഹി വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി സി.ആര് ബെന്നി പഞ്ചാബ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രൊഫ. ഡോ. പി.ജെ. സുധാകര്‍ ഉദ്ഘാടനം ചെയ്തു.
അര്‍ജന്റീന ആസ്ഥാനമായ മദര്‍ തെരേസ ഗ്ലോബല്‍ പീസ് ഫൗണ്ടേഷന് ഏര്‍പെടുത്തിയ ഗ്ലോബല്‍ പീസ് അവാര്‍ഡിന് അര്‍ഹനായ ആലപ്പുഴ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ. ജോണ്സണ് വി. ഇടിക്കുളയെ ചടങ്ങില്‍ ആദരിച്ചു.
ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ചെയര്‍പേഴ്സണും സുപ്രീം കോടതി അഭിഭാഷകയുമായ അഡ്വ. ദീപാ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യോഹന്നാന് ജോര്‍ജ്, സി.ര ാധാകൃഷ്ണന്, തേജ്പാല്‍ സിംങ്, എന്‍.എം.ന ായര്‍, പ്രദീപ് ധമീജ, നെല്‍സണ്‍ വര്‍ഗ്ഗീസ്, സോണി കുഞ്ചെറിയ, ജയിം ഫിലിപ്പ് തോമസ്, ആശീഷ് വിഷ് എന്നിവര്‍ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍, നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ചെയര്മാന്, യു.ആര്.എഫ് വേള്‍ഡ് റിക്കോര്‍ഡ്സ് ജൂറി ഉള്‍പ്പെടെ വിവിധ സംഘടനകളിലൂടെ കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ- സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡോ. ജോണ്സണ് വി. ഇടിക്കുളയെ പലസ്തീന് ആസ്ഥാനമായുള്ള ഇരാദാ ഇന്റര്‍നാഷണല്‍ അക്കാഡമി ഹ്യൂമാനിറ്റേറിയന്‍ ലീഡര്‍ഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ യൂത്ത് അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്.


