മുവാറ്റുപുഴ: ലഹരി വിരുദ്ധ പ്രവര്‍ത്തനരംഗത്ത് യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി ലഹരിയുടെ വേരറുക്കാം എന്ന പ്രമേയവുമായി നടത്തുന്ന നാട്ട് മുറ്റം പരിപാടി പായിപ്ര തട്ടുപറബില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് കുട്ടി സിഎയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുല്‍ കരീം ആമുഖ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ആരിഫ് പിഎ, ജനറല്‍ സെക്രട്ടറി കെ എസ് സുലൈമാന്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്, എം പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി,യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് എംഎസ്, സൈഫുദ്ദീന് ടിഎ, നിസാമുദ്ദീന്‍ തെക്കേക്കര, ശിഹാബ് മുതിരക്കാലായില്‍, പിഎസ് റഷീദ്, നജീബ് ഇജെ, ജബ്ബാര്‍ കെഎം, ഷെമീര്‍ കെപി, യൂനുസ് മുസ്തഫ, അഷ്റഫ് സികെ, അബ്ദുല്‍ റഹീം, ഷെമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ വെച്ച് എംപി ആദരിച്ചു.