മൂവാറ്റുപുഴ: ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് (സിഐറ്റിയു) മൂവാറ്റുപുഴ ഏരിയ കമ്മിറ്റി നടത്തിയ കിറ്റ് വിതരണം സിഐടിയു ജില്ല പ്രസിഡന്റ് പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന്, യൂണിയന് ജില്ല പ്രസിഡന്റ് കെ.എം. ദിലീപ്, ഏരിയ പ്രസിഡന്റ് ആര്. രാകേഷ്, ഏരിയ സെക്രട്ടറി എം.എ. അരുണ്‍, എം.സി. അയ്യപ്പന്, കെ.എച്ച്. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

