കാക്കനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് പുരോഗമിക്കുന്നു. ജില്ലയില്‍ ജൂണ്‍ രണ്ടു വരെ 815055 ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിന്റ ആദ്യ ഡോസും 225891 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 1040946 ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 732534 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 308412 ആളുകളും വാക്സിന് സ്വീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകരില്‍ 58744 ആളുകള്‍ രണ്ട് ഡോസ് വാക്സിനും 75463 പേര് ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30226 ആളുകള്‍ രണ്ട് ഡോസ് വാക്സിനും 51362 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 44479 ആളുകളാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്.
115 പേര് രണ്ട് ഡോസും സ്വീകരിച്ചു. 45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 255442 ആളുകള്‍ ആദ്യ ഡോസും 32226 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 388309 ആളുകള്‍ ആദ്യ ഡോസും 104580 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ 748670 ആളുകള്‍ക്ക് കോവി ഷീല്‍ഡിന്റെ ആദ്യ ഡോസും 200458 ആളുകള്‍ക്ക് രണ്ട് ഡോസും നല്കി. കോ വാക്സിന് 66385 ആളുകള്‍ ആദ്യ ഡോസും 25433 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു.


