മുവാറ്റുപുഴ: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് റദ്ധു ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി കെഎസ്യു. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പേപ്പര്‍ വഞ്ചിയാക്കി മുവാറ്റുപുഴയാറില്‍ ഒഴിക്കി വിട്ടാണ് വ്യത്യസ്ഥ സമരവുമായി കെഎസ്യു മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ അധ്യക്ഷത വഹിച്ചു.
അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഗ്രേസ്മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും വിവിധ പാട്യെതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള ഗ്രേസ് മാര്‍ക്ക് സമ്പ്രദായം ഒഴിവാക്കുന്നത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേദാര്ഹമാണെന്നും ഈ ഉത്തരവിന്റെ സ്ഥാനം അറബികടലില്‍ ആണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെഎസ്യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലി, സംസ്ഥാന കമ്മിറ്റിയഗം എല്‍ദോ ബാബു വട്ടക്കാവില്‍, കെഎസ്യൂ ജില്ലാ ജനറല്‍ സെക്രട്ടറി സല്മാന് ഒലിക്കല്‍, അരുണ്‍ വര്‍ഗീസ് പുരയിടത്തില്‍, ഫാസില്‍ സൈനുദ്ധീന്‍, ഷാഹുല്‍ ഹമീദ്, അസ്ലം കക്കാടന്‍, എവിന്‍ എല്‍ദോസ്, അല്‍ത്താഫ് മുഹമ്മദ്, എബി ഏലിയാസ്, ജോയല്‍ ജോസ്, ബേസില്‍ ജോയ് എന്നിവര്‍ നേതൃത്വം നല്കി.


