വാഴക്കുളം: സഹകരണ ബാങ്ക് സഹായത്തോടെ റോഡ് നവീകരണം നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ കുരിശുമല റോഡിന്റെ നവീകരണമാണ് വാഴക്കുളം സഹകരണബാങ്ക് 751 ന്റെ സഹകരണത്തോടെ നടത്തിയത്. റോഡിന്റെ ടാറിംഗ് പൊളിഞ്ഞ് സഞ്ചാരം ദുര്‍ഘടമായതിനാലാണ് റോഡിന്റെ കോണ്‍ക്രീറ്റിംഗ് നടത്താന്‍ ബാങ്ക് ഫണ്ടനുവദിച്ചത്.
റോഡ് നവീകരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, പഞ്ചായത്തംഗം സെലിന് ഫ്രാന്‍സിസ്, ഉണ്ണി പിഎം തുടങ്ങിയവര്‍ സംബന്ധിച്ചു.