മൂവാറ്റുപുഴ:അപകടങ്ങള്‍ തുടര്‍ക്കഥയായ മുളവൂര്‍ പള്ളിപ്പടി- കുറ്റികാട്ടുചാലിപ്പടി കനാല്‍ ബണ്ട് റോഡിലെ മുളവൂര്‍ ഗവ. യു.പി. സ്കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള കൊടുംവളവില്‍ സുരക്ഷാ മിറര്‍ സ്ഥാപിച്ചു. മുളവൂര്‍ പള്ളിപ്പടിയിലുള്ള ന്യൂ കാസ്റ്റില്‍ ഫുട്ബോള്‍ ക്ലബ്ബാണ് പുതിയ സുരക്ഷ മിറര്‍ സ്ഥാപിച്ചത്.
മുളവൂര്‍ പള്ളിപ്പടി- കുറ്റികാട്ട് ചാലിപ്പടി കനാല്‍ ബണ്ട് റോഡില്‍ നിന്നും മുളവൂര്‍ ഗവ. യു.പി. സ്കൂള്‍ ഗ്രൗണ്ടിലേയ്ക്ക് കേറുന്ന ഭാഗത്തെ റോഡിലെ കൊടും വളവില്‍ അപകടങ്ങള്‍ നിത്യ സംഭവമായിരുന്നു. റോഡ് ടൈല്‍ വിരിച്ച് മനോഹരമാക്കിയതോടെ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു.
കൊടും വളവില്‍ ഇരുസൈഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് ഇവിടെ അപകങ്ങള്‍ക്ക് പ്രധാന കാരണം. ഇവിടെ സുരക്ഷാ മിറര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ന്യൂ കാസ്റ്റില്‍ ഫുട്ബോള്‍ ക്ലബ്ബ് ഭാരവാഹികള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് സുരക്ഷ മിറര്‍ സ്ഥാപിച്ചത്.
ഇവിടെ വാഹനങ്ങള്‍ കാണുന്ന രീതിയില്‍ സുരക്ഷ മിറര്‍ സ്ഥാപിച്ചതോടെ വര്‍ഷങ്ങളായി നിലനിന്നിരുന്ന പ്രദേശ വാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്.


