തൊടുപുഴ: സോക്കര്‍ സ്കൂള്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ദ്രോണാചാര്യ കെപി തോമസ് മാഷ് ഉദ്ഘാടനം ചെയ്തു. കോച്ചിംഗ് ക്യാമ്പിന് മുന്‍ സംസ്ഥാന താരം പിഎ സലിംകുട്ടി, സ്പോര്‍ട്സ് മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അജീഷ് ടി അലക്സ്, ദേശീയ താരങ്ങളായ അഞ്ജലി ജോസ്, രാഹുല്‍ എസ് കായിക പരിശീലകാരായ അമല്‍ വിആര്‍, അനന്തു ജോസഫ്, അഭിനവ്, ജോബി ജോസഫ്, ജിത്തു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
5 മുതല്‍ 17 വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഡ്മിഷന് എടുക്കാവുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി സ്പോര്‍ട്സ് ന്യൂട്രീഷന്‍ ക്ലാസുകളും, സ്പോര്‍ട്സ് സൈക്കോളജി ക്ലാസുകളും യോഗ പേഴ്സണാലിറ്റി ക്ലാസുകളും ദേശീയ- അന്തര്‍ദേശീയ താരങ്ങളുടെ മോട്ടിവേഷണല്‍ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് വേദികള്‍:
1) സോക്കര്‍ സ്കൂള്‍ ഗ്രൗണ്ട്, അച്ഛന് കവല- തൊടുപുഴ
2) സില്‍വര്‍ ഹില്‍സ് ടര്‍ഫ് ഗ്രൗണ്ട് തൊടുപുഴ
3) സ്റ്റേഡിയം ഗ്രൗണ്ട്, മുവാറ്റുപുഴ.
അഡ്മിഷന് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645740487, 7561842953


