മൂവാറ്റുപുഴ: രണ്ടാര്‍ ഇഎംഎസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സോമന് നിര്‍വ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി.എന്‍. ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അജി മുണ്ടാട്ട് പുതുവത്സര സന്ദേശം നല്കി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സൂരജ് പി.ആര്, മുന്‍ നഗരസഭ കൗണ്‍സിലര്‍ ബി.എന്‍.ശശി, കെ.മോഹനന്, വനിത വേദി സെക്രട്ടറി വിലാസിനി, ലൈബ്രറേറിയന്‍ മായ, ബിനുമോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ അരങ്ങേറി.


