മൂവാറ്റുപുഴ: സുസ്ഥിര കുടുംബ വരുമാനം ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 600 പേര്‍ക്ക് പശു, ആട്,കോഴി എന്നിവ വിതരണം ചെയ്തു.നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
15,26,750 രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. 115 പേര്‍ക്ക് ആടും 25 കുടുംബങ്ങള്‍ക്ക് കറവ പശുക്കളും 400 വീടുകളിലേക്ക് പത്ത് വീതം കോഴികളുമാണ് നല്‍കിയത്. ഇതിന് പുറമെ 40 ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് വീതം കാലിത്തീറ്റയും 60 വളര്‍ത്ത് മൃഗങ്ങള്‍ക്കുളള ധാതു ലവണവും വിതരണം ചെയ്തു.
വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അജി മുണ്ടാട്ട് അധ്യക്ഷനായ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്രാജശ്രീ രാജു, നഗരസഭ കൗണ്‍സിലര്‍മാരായ അമല്‍ ബാബു, വി.എ.ജാഫര്‍ സാദിഖ്, വെറ്റിനറി സര്ജന് ഡോ. ഷമീം അബൂബക്കര്‍, ഡോ. കൃഷ്ണദാസ്, ഡോ. പി.ബി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.


