മൂവാറ്റുപുഴ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാര്‍ത്താ അവതാരിക. 6 വര്‍ഷമായി നഗരത്തിലെ പ്രധാന പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരികയായ പ്രീത അജിയാണ് മൂവാറ്റുപുഴ നഗരസഭ 14-ാം വാര്‍ഡില്‍ ജനവിധിതേടുന്നത്. നാടിന്റെ ചെറുസ്പന്ദനം പോലും വാര്‍ത്തയിലൂടെ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിവരുന്ന ഈ യുവ മാദ്ധ്യമ പ്രവര്‍ത്തക ജനസേവനത്തിലേക്ക് ചുവട് മാറ്റുമ്പോള്‍ നഗരവാസികളില്‍ പ്രതീക്ഷ വാനോളം ഉയരുന്നു.
വാര്‍ത്തകള്‍ കണ്ടെത്തുന്നതുപോലെ ജനങ്ങളുടെ ജീവിത പ്രശ്നവും നഗര വികസനവും യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറച്ച വിശ്വാസമാണ് വോട്ടര്‍മാര്‍ക്കുള്ളത്. തൂലികക്ക് പകരം ഇനി ജനാധിപത്യമാകും ഇവരുടെ പടവാള്. സാധാരണ കുടുംബത്തില്‍ നിന്ന് പൊതു രംഗതത്തേക്ക് കടന്നു വരുന്ന പ്രീത ബിരുദധാരികൂടിയാണ്. മാദ്ധ്യമ പ്രവര്‍ത്തനത്തോടൊപ്പം കുടുംബശ്രീ അടക്കമുള്ള സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളികൂടിയാണ് ഈ 37 കാരി. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചുവരുന്ന ഇവര്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ തൊട്ടറിഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ നഗരവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രീത പറഞ്ഞു.
ഇടതു മുന്നണിയുടെ സിറ്റിംഗ് വാര്‍ഡില്‍ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പ്രീതയുടെ കന്നി അംഗം. അജി വര്‍ഗീസാണ് പ്രീതയുടെ ഭര്‍ത്താവ്. ജോയല്‍, നോയല്‍ എന്നിവര്‍ മക്കളാണ്.