പിറവം: തിരുവോണ ദിനത്തില്‍ പാമ്പാക്കുട ആലിഞ്ചേരില് താഴത്ത് റോഡില്‍ കിടന്ന് ലഭിച്ച പണവും വില പിടിപ്പുള്ള രേഖകളും അടങ്ങുന്ന ബാഗ് ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേല്പിച്ച പോസ്റ്റ്മാന് അഭിനന്ദന പ്രവാഹം. കിഴുമുറി പോസ്റ്റ് ഓഫീസിലെ എം. എ. തങ്കപ്പനാണ് സത്യസന്ധത കാട്ടി സമൂഹത്തിന് മാതൃകയായത്.
നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ അനുമോദിച്ചു. പാമ്പാക്കുട ഗ്രീന്‍പാലസ് ഉടമ മനോജിന്റെതായിരുന്നു ഒരു ലക്ഷത്തിലധികം രൂപയും പ്രധാനപ്പെട്ട രേഖകളുമടങ്ങിയ ബാഗ്.


