മൂവാറ്റുപുഴ: നഗരത്തില്‍ വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും പണികള്‍ നടത്തി എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട നടപ്പില്‍ വരുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണവും നിര്‍മ്മാണ വേലകള്‍ ഇഴഞ്ഞു നീങ്ങുന്നത് മൂലം വ്യാപാരികളും ജനസമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്നാഴശ്യപ്പെട്ട് മര്‍ച്ചന്‍സ് അസോസിയേഷന് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് എംഎല്‍എ കോണ്‍ട്രാക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനായി മെഷീനറികളും പുതിയ ജീവനക്കാരെയും നിയമിക്കുമെന്നും കരാറുകാരന് യോഗത്തിന് ഉറപ്പ് നല്കി.
മര്‍ച്ചന്‍സ് അസോസിയേഷന്റെ ആവശ്യപ്രകാരം രാവിലെ 8:00 മണി മുതല്‍ രാത്രി 8:00 മണി വരെ ഭാരവണ്ടികള്‍ ടൗണില്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന ഓടകള്‍ക്ക് മുകളില്‍ പൂര്‍ണ്ണമായും സ്ലാബുകള്‍ വിരിച്ച് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമാക്കും .കൂടാതെ ഓരോ പത്ത് ദിവസം കൂടുമ്പോഴും വ്യാപാരി പ്രതിനിധികളെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെയും ,കോണ്‍ട്രാക്ടറെയും ഉള്‍പ്പെടുത്തിക്കൊണ്ട് റിവ്യൂ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും . പദ്ധതി നടത്തിപ്പ് പ്രദേശത്തെ കെട്ടിട ഉടമകളുടെ യോഗം വിളിച്ച് പദ്ധതി കാലയളവിലെ വാടകയില്‍ ഇളവ് അനുവദിച്ച് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചതായി മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് അജ്മല്‍ ചക്കുങ്കല്‍ പറഞ്ഞു.
ചര്‍ച്ചയില്‍ മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് അജ്മല്‍ ചക്കുങ്കല്‍ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ ട്രഷറര്‍ കെ എം ഷംസുദ്ദീന്, അബ്ദുല്‍സലാം പിവിഎം, ഫൈസല്‍ പിഎംടി, പിയു ഷംസുദ്ദീന് ,എല്‍ദോസ് പാലപ്പുറം ,ബോബി എസ് നെല്ലിക്കല്‍, അബ്ബാസ് ഇടപ്പള്ളി, മഹേഷ് കമ്മത്ത്, ജോര്‍ജ് തോട്ടത്തില്‍ ,കെഎം നിയാസ്, രാജേഷ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.