മൂവാറ്റുപുഴ: നഗരസഭയുടെ ക്രിമിറ്റോറിയം വീണ്ടും അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ബിജെപി മൂവാറ്റുപുഴ മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫീസ് ഉപരോധിച്ചു.
അറ്റകുറ്റപ്പണികളുടെ പേരില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി അടച്ചിടുകയും ലക്ഷക്കണക്കിന് രൂപ മുടക്കി പണി പൂര്‍ത്തിയാക്കി തുറക്കുകയും ചെയ്തതിന്റെ പിറ്റേദിവസം വീണ്ടും ക്രിമിറ്റോറിയം അടച്ചുപൂട്ടുകയായിരുന്നു. പ്രതിഷേധ സമരം ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബി. രമേശ് കാവന ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സമിതി പ്രസിഡന്റ് കെ.എ അജി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി അനുപ്,
മണ്ഡലം സെക്രട്ടറി രമേശ് പുളിക്കൻ, നഗരസഭ കൗണ്‍സിലര്‍ ആശാ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


