മൂവാറ്റുപുഴ: ലോക്ഡൗണിന്റെ വിരസതകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് രണ്ടാര്‍ കര എസ്എബിറ്റിഎം സ്കൂള്‍ വാര്‍ഷികവും പഠന യാത്രയും സംഘടിപ്പിച്ചു. എറ്റവും നൂതന സാങ്കേതിക വിദ്യയായ ഓക്മെന്റ് റിയാലിറ്റി ടെക്നോളജി ഉപയോഗിച്ചാണ് വെര്‍ച്ചല്‍ വാര്‍ഷികഘോഷവും പഠന യാത്രയും സ്കൂളില്‍ സംഘടിപ്പിച്ചത്.
കുട്ടികള്‍ അവതരിപ്പിക്കുന്ന വ്യത്യസ്ഥ കലാരൂപങ്ങളും, നൃത്ത ചുവടുകളും ഓക്മെന്റ് റിയാലിറ്റി ടെക്നോളജിയുടെ സഹായത്തോടെ പ്രേത്യകമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റി യൂട്യുബ് ലൈവായിട്ടാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടത്തിയത്. ഓണ്‍ലൈന്‍ ക്ലാസ് തിര്‍ന്നതോടെ പുതിയ അധ്യായന വര്‍ഷത്തിന് മുന്‍പായി ലഭിച്ച ചെറിയ ഇടവേളയില്‍ കുട്ടികള്‍ സ്വന്തം വീടുകളില്‍ ഇരുന്ന് കലാ പരിപടികള്‍ പരിശീലിച്ച് അവതരിപ്പിക്കുകയായിരുന്നു.
ടൂര്‍ പ്രോഗാമിന്റെ ഭാഗമായി ലോകത്തിലെ വൈവ്യധ്യം നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരവും കുട്ടികളിലും രക്ഷകര്‍ത്താക്കളിലും കൗതുകമുണര്‍ത്തി. വെള്ള ചാട്ടങ്ങളും, കൊച്ചു കേരളത്തിന്റെ ഭംഗി നുകര്‍ന്നും ജൂറാസിക് പാര്‍ക്കിലെ അല്ഭുതങ്ങള് കണ്ടും ആഴകടലില്‍ മീനുകള്‍ക്കൊപ്പം സഞ്ചരിച്ചും, അമ്പിളി മാമനെയും അന്യഗ്രഹ ജീവികളെയും മറ്റ് വിസ്മയിപ്പിക്കുന്ന കാഴ്ചകളും നേരില്‍ കാണുന്ന അനുഭവത്തോടെ കുട്ടികള്‍ക്ക് നല്‍കുകയാണ് ഓക്മെന്റ് റിയാലിറ്റി ടെക്നോളജി.
കുട്ടികള്‍ക്ക് നേരില്‍ കാണുന്നതിന് സമാനമായ പ്രതീതി ഉണ്ടാക്കുന്ന ഓക്മെന്റ് റിയാലിറ്റി ടെക്നോളജിയില്‍ സ്കൂള്‍ വാര്‍ഷികവും വെര്‍ച്ചല്‍ ടൂറും സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും കുട്ടികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നല്‍കുന്നതിനും വേണ്ടിയാണ് ഏറ്റവും പുതിയ സങ്കേതിക വിദ്യയിലൂടെ പരിപാടി സംഘടിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്കൂള്‍ മാനേജര്‍ എംഎം അലിയാര് മാസ്റ്റര്‍, പ്രധാന അധ്യാപിക ഫൗസിയ എംഎ, സ്കൂള്‍ അഡ്മിനിസ്ട്രറ്റര്‍ കെഎം ഷക്കീര്‍, പ്രോഗ്രാം കണ്‍വിനറും അധ്യാപകനുമായ വിനില്‍ റിച്ചാര്‍ഡ്, അധ്യാപകര്‍, പിറ്റിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.


