മൂവാറ്റുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന വയോജനങ്ങള്‍ക്കായുളള വയോമിത്രം ക്യാമ്പ് മുവാറ്റുപുഴ നഗരസഭയില്‍ പുനരാരംഭിച്ചതായി ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ സഹായത്തോടെ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചായിരുന്നു പദ്ധതി പ്രവര്‍ത്തിച്ചിരുന്നത്.
വയോധികര്‍ക്ക് സൗകര്യ പ്രദമായ തരത്തില്‍ വാര്‍ഡ് കേന്ദ്രങ്ങളിലായിരിക്കും ഇനി ക്യാമ്പ് സംഘടിപ്പിക്കുക. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും വയോജനങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന 20 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ നടത്തുന്ന ക്യാമ്പില്‍ രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തും.
ഇനി മുതല്‍ ഡോക്ടര്‍ ഉള്‍പെടുന്ന മെഡിക്കല്‍ ടീം വയോജനങ്ങളുടെ അടുത്ത് നേരിട്ടെത്തി മരുന്നുകള്‍ നല്‍കുമെന്നും ചെയര്മാന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072380117.


