പിറവം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അനുവദിക്കണം എന്നാവശ്യപ്പെട്ട് മുന്‍ പിറവം മുനിസിപ്പല്‍ ചെയര്മാന് സാബു കെ. ജേക്കബ് എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്ത് നല്കി. കേരള കോണ്‍ഗ്രസ് സീറ്റ് ആയതുകൊണ്ടാണ് പിറവം സീറ്റ് നഷ്ടമായതെന്ന് സാബു കെ. ജേക്കബ് പറഞ്ഞു.

അതേസമയം സീറ്റ് ആവശ്യപ്പെട്ടുള്ള കത്തിന് കരളത്തിന്റെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിക് അന്‍വര്‍ മറുപടി നല്‍കിയതായും സാബു കെ. ജേക്കബ് പറഞ്ഞു. ഉചിത സമയത്ത് സീറ്റ് കാര്യം പരിഗണിക്കാമെന്നാണ് താരിക് അന്‍വര്‍ മറുപടി കത്തില്‍ വ്യക്തമാക്കിയത്. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


