മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ജവഹര്‍ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അവാര്‍ഡ് സമ്മാനിച്ചു. മുന്‍ മന്ത്രി അഡ്വ. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്നേഹാദരവ് സമര്‍പ്പണം അഡ്വ.ഐ.ബി സതീഷ് എംഎല്‍എ നിര്‍വഹിച്ചു.
ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- ജീവകാരുണ്യ മേഘലയിലെ സമഗ്ര ഇടപെടലുകളാണ് ഷാജിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും വിജയിച്ച ഷാജി പഞ്ചായത്ത് അംഗം എന്ന നിലയില്‍ തനിക്ക് ലഭിച്ച ഓണററിയം നാളിതുവരെ വാര്‍ഡിലെ നിര്ദ്ധനരരായ രോഗികള്‍ക്ക് നല്കി.ഇതോടൊപ്പം വീട് നിര്‍മ്മാണം, വീട് അറ്റകുറ്റപണികള്‍, വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണം, ധന സഹായ വിതരണം, സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി ലൈബ്രറി നവീകരണം, കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. സി കെ ആശ എംഎല്‍എ, ബിഷപ്പ് റൈറ്റ് റവ:ഗ്രിഗോറിയോസ് മാര്‍ സ്തെഫാനോസ് ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , പാളയം ഇമാം ഡോക്ടര്‍ വി പി സുഹൈബ് മൗലവി മറ്റ് വിവിധ ജന പ്രതിനിതികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിച്ചു.
പൂവച്ചല്‍ സുധീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന്, തിരുവനന്തപുരം കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് പാളയം രാജന്. ഭിന്നശേഷി വികസന കോര്പ്പറേഷന് ചെയര്മാന് എം വി ജയ ഡാളി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി,എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഉപദേശക സമിതി ചെയര്മാന് പി എം ഹുസൈന് ജിഫ്രി തങ്ങള്‍ എല്‍ബിആര്‍എന്‍ ഫൗണ്ടേഷന് ചെയര്മാന് മുഹമ്മദ് അസിഫ്,ജൂറി കമ്മിറ്റി ചെയര്മാന് എം എന്‍ ഗിരി,ജഗത്മയന്‍ ചന്ദ്രപുരി, വില്ലറ്റ് കൊറയാ,അയ്യൂബ് മേലേടത്ത് ,സൈദ് സബര്‍മതി ,കെ പി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷമീജ് കാളികാവ് നന്ദി പറഞ്ഞു.