മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബിക്ക് ലഭിച്ചു. ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- കായിക ജീവകാരുണ്യ മേഘലയിലെ സമഗ്ര ഇടപെടലുകളും പദ്ധതി നിര്‍വ്വഹണത്തിലെ മികവും പരിഗണിച്ചാണ് അദ്ധേഹത്തെ അവാര്‍ഡിനായി തെരഞ്ഞടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.രാധാകൃഷനും രാമചന്ദ്രന് കടന്നപ്പിള്ളിയും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആര്.അനില്‍ അബ്ദുല്‍ കലാം അനുസ്മരണ പ്രഭാക്ഷണം നടത്തി.

സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബി മന്ത്രിമാരായ കെ.രാധാകൃഷ്ണന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങുന്നു.
ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡിസെന്റര് ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അധ്യക്ഷനായി. എംഎല്‍എമാരായ പ്രമോദ് നാരായണന്, പി.വി.അന്‍വര്‍, മാത്യു കുഴല്നാടന്, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രന്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കൊല്ലം കോര്പറേഷന് മേയര്‍ പ്രസന്ന ഏണസ്റ്റ്, മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്മാന് ബഷീര്‍ ഫായിദ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആര്, മറ്റ് വിവിധ ജന പ്രതിനിതികളും അവാര്‍ഡ് ജേതാക്കളും സംഘടനാ ഭാരവാഹികളും സംസാരിച്ചു. പൂവച്ചല്‍ നാസര്‍ സ്വാഗതവും ദുനുംസ് പേഴുംമൂട് നന്ദിയും പറഞ്ഞു.
പഞ്ചായത്തിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ഓ.പി. ബേബി പറഞ്ഞു. മാറാടിയുടെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നടത്തിയ കഠിനപ്രയത്നത്തിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ധേഹം പറഞ്ഞു. 2000മുതല്‍ മാറാടി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിതിയും പസിഡന്റായി സേവനം ചെയ്തുവരുന്നു. ഇക്കാലയളവില്‍ രാജ്യത്ത് ആദ്യ സമ്പൂര്‍ണ്ണ കോവിഡ് പ്രതിരോധ വാക്സിനേഷന് പഞ്ചായത്തായി മാറാടി ഗ്രാമ പഞ്ചായത്തിന് മാറ്റുന്നതിന് നേതൃത്വം നല്കി.

ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാര വിതരണ
സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുന്നു.
പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവില്‍ പദ്ധതി വിഹിതം 100 ശതമാനം ചെലവഴിക്കുകയും തനത് വരുമാനം 100 ശതമാനം പിരിച്ചെടുക്കുന്നതിനും നേതൃത്വം നല്കി. 2022-2023 സാമ്പത്തിക വര്‍ഷം തനത് വര്‍ഷം ലഭ്യമായ പദ്ധതി വിഹിതം സ്പില്ലോവറില്ലാതെ പൂര്‍ണ്ണമായും ചെലവഴിച്ച 2 പഞ്ചായത്തുകളില്‍ ഒന്ന് മാറാടി ഗ്രാമ പഞ്ചായത്താക്കുന്നതിന് നേതൃത്വം നല്കി. 2013-2014 വര്‍ഷം പ്രസിഡന്റായിരുന്ന കാലയളവില്‍ 5മുതല്‍ 7മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ഈസ്റ്റ് മാറാടി- പെരുവംമൂഴി റോഡ് സര്‍ക്കാരിന് യാതൊരു സാമ്പത്തിക ‘ബാധ്യതയും വരാത്തവിധത്തില്‍ 10 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിച്ചു. തന്റെ ഓണറേറിയവും മറ്റ് സന്നദ്ദ പ്രവൃത്തികളില്നിന്നുമുള്ള വരുമാനങ്ങളും ചേര്‍ത്ത് പഞ്ചായത്തില്‍ ആരംഭിച്ച പസിഡന്റിന്റെ ദുരിതാശ്വാസ നിധി വഴി മുന്നൂറോളം രോഗികള്‍ക്ക് ചികിത്സാധനസഹായം നല്കിവരുന്നു. സുമനസുകളുടെ സഹായത്തോടെ സമൂഹത്തില്‍ കഷ്ടത അനുവഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് വീട് വച്ച് നല്‍കുകയും ഒട്ടനവധി രോഗികള്‍ക്ക് ചികിത്സധനസഹായവും ഇദ്ധേഹം നേരിട്ട് നല്കി വരുന്നുണ്ട്. മികച്ച ഇടപെടലുകള്‍ നടത്തുന്ന ഓ.പി ബേബിയേ തേടി മുന്‍പും സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ എത്തിയിരുന്നു.


