അട്ടപ്പാടി: ആരോഗ്യമന്ത്രി കെ.കെ ശൈലജ അട്ടപ്പാടിയില്‍ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവുണ്ടെന്ന് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ വര്‍ഷം മാത്രം പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്.
തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടാവുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് മുള്ളു ഊരില്‍ നിന്നുള്ളവര്‍ നവംബര്‍ അവസാന ആഴ്ചയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രണ്ടു മാസത്തിനിടെ രണ്ടു നവജാത ശിശുക്കള്‍ കൂടി അട്ടപ്പാടിയില്‍ മരിച്ചു. നവംബര്‍ 27ന് സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി അയ്യപ്പന് ദമ്പതികളുടെ കുഞ്ഞും ഡിസംബര്‍ 22ന് നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞുമാണ് മരിച്ചത്. ശിവകാമി-അയ്യപ്പന് ദമ്പതികളുടെ കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

