ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തി. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസയാണ് കുറച്ചത്. സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന് 5.91 രൂപയും കുറച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
14.2 കി.ഗ്രാം ഭാരമുളള സബ്സിഡിയുളള സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 494.99 രൂപയായിരിക്കും വില. നിലവില്‍ 500.90 രൂപയാണ് വില. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. ഡിസംബര്‍ 1ന് സബ്സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്നവിലയാണ് ഇപ്പോള്‍ പാചകവാതകത്തിന് ഉള്ളത്.

