കേരള പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുയാണല്ലോ.ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ 2021 ജൂലൈ മുതൽ തുടർന്നുവന്ന ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യമുക്തമാക്കി എന്നാണ് സർക്കാരിന്റെ അവകാശവാദം. അതി ദരിദ്രരെ നിർണയിക്കാൻ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത് ?. ആധാരമായ പഠന റിപ്പോർട്ട് പുറത്തുവിടണം. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധർ ഒപ്പുവച്ച കത്താണ് സർക്കാരിന് കൈമാറിയത്.
അതിദരിദ്രത മറികടന്നതിന് വസ്തുതാപരമായ പിൻബലം എന്ത് ?. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവർത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ?. അതിദാരിദ്ര്യ നിർമ്മാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ആവശ്യം.


