തിരുവനന്തപുരം: സംസ്ഥാനത്ത് 36.25 ലക്ഷം തൊഴില്‍രഹിതര്‍ ഉള്ളതായി തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍. എന്‍ജിനീയറിങ്, മെഡിസിന് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞവരും തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴില്‍രഹിതര്‍. 6.1 ശതമാനമാണ് ദേശീയ ശരാശരി. എന്‍ജിനിയറിങ് കഴിഞ്ഞവരില്‍ തൊഴില്‍ ലഭ്യമാകാത്ത സ്ഥിതി കൂടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സിക്കിം, ത്രിപുര സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തെക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവും.
തൊഴില്‍രഹിതരായവരില്‍ യുവതികളാണ് കൂടുതല്‍. 23,00,139 യുവതികള്‍ക്കാണ് തൊഴിലില്ലാത്തത്. 2,31,816 പേര് ബിരുദയോഗ്യതയുള്ളവരും 75,088 പേര് ബിരുദാനന്തര യോഗ്യതയുള്ളവരുമാണ്. തൊഴില്‍രഹിതരായ 13,25,713 യുവാക്കളില്‍ ബിരുദമുള്ളവര്‍ 99,376, ബിരുദാനന്തര ബിരുദമുള്ളവര്‍ 19,505 പേരുമാണ്.
പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും കേരളത്തില്‍ തൊഴില്‍ ലഭ്യമാകുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍, എന്‍ജിനിയറിങ്, എം.ബി.എ., ഐ.ടി.ഐ. യോഗ്യതയുള്ളവരെല്ലാം തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്ന്നുനില്ക്കുന്നതായി മന്ത്രി ടിപി രാമകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കിലുള്ള എല്ലാവരും ഇപ്പോള്‍ തൊഴില്‍രഹിതരായി തുടരുന്നുണ്ടോ എന്നു വ്യക്തമല്ല. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍രഹിതരായ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍
എന്‍ജിനിയറിങ് 44,559
ഡോക്ടര്‍മാര്‍ 7303
അഗ്രികള്‍ച്ചറല്‍ 1509
വെറ്ററിനറി 540
എല്‍.എല്‍.ബി.-എല്‍.എല്‍.എം. 654
എം.സി.എ. 3771
എം.ബി.എ. 6413
ബി.ജി.ഡി.സി.എ. 3302
ബി.എസ്സി. നഴ്സിങ് 12,006
ബി.എസ്സി. എം.എല്‍.ടി. 1484
പി.ജി. ആര്‍ട്സ് 19,926
പി.ജി. കൊമേഴ്സ് 11,408
പി.ജി. സയന്‍സ് 9738
ഐ.ടി.ഐ.- ഡിപ്ലോമ 78,410
എന്‍.ടി.സി. 94,415


