കോഴിക്കോട്: കോഴിക്കോട് ജവഹർ അപാർട്ട്മെൻറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്.
കക്കോടി കിരാലൂർ മാടം കള്ളിക്കോത്ത് വീട്ടിൽ രൺദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹർ അപാർട്ട്മെൻറിൽമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാർട്ട്മെൻറിൽ മുറിയെടുത്തത്. ഇന്നലെ വൈകീട്ടാണ് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോഴക്കും യുവാവ് മരിച്ചിരുന്നു.
യുവാവ് നേരത്തെ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അവളുടെ വീട്ടുകാർ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.


