കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാൻഡ് അംബാസഡർ കരാർ. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തിൽ നിന്നുള്ള പണമാണെന്ന നിഗമനം. കൂടുതൽ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു.
സ്വാതിഖ് റഹീമുമായുള്ളത് ബ്രാൻഡ് അംബാസിഡർ ബന്ധം മാത്രമെന്നാണ് ജയസൂര്യയുടെ മൊഴി. ജയസൂര്യയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകും.
തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ തട്ടിപ് നടന്നതായി കണ്ടെത്തിയിരുന്നു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാൻ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂർ സ്വദേശി സ്വാഫിഖ് റഹീമാണ് കേസിൽ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിൻ്റെ ബ്രാൻ്റ് അംബാസിഡർ.


