തിരുവനന്തപുരം: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. മണിയുടെ മരണം കരള്‍ രോഗം മൂലമാകാണെന്നെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മദ്യപാനം കരള്‍ രോഗത്തിന് കാരണമായി. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

