ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ സിഗ്നല്‍ തകരാറുണ്ടായതിന് പിന്നാലെ ട്രെയിനുകള്‍ വൈകുന്നുവെന്ന് പരാതി. ശാസ്താംകോട്ടയിലും കരുനാഗപ്പള്ളിയിലും സിഗ്നല്‍ ഏറെ നേരമായി തകരാറിലായതോടെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഏറെ നേരമായിട്ടും സിഗ്നല്‍ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
കരുനാഗപ്പള്ളി ഭാഗത്ത് സമയം കഴിഞ്ഞിട്ടും ട്രെയിന്‍ കടത്തി വിടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ അക്ഷമരായി. മലബാര്‍ എക്സ്പ്രസും കൊച്ചവേളിയും വൈകിയാണ് സ്റ്റേഷന് വിട്ടത്. കൊല്ലം ജംക്ഷനില്‍ ജനശതാബ്ദി എക്സ്പ്രസ് ഏറെ നേരം വൈകിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.


