കൊട്ടാരക്കര: സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ സാഹസികാഭ്യാസം നടത്തിയ സംഭവത്തില്‍ ഏഴ് ബൈക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്.ടി.ഒ. മഹേഷ് അറിയിച്ചു. സംഘത്തിലെ അംഗമായ യുവതിയുടെ ലൈസന്‍സും റദ്ദാക്കും. പത്തുദിവസംമുന്‍പുമാത്രമാണ് ഇവര്‍ ലൈസന്‍സ് നേടിയത്. അതേസമയം ഇതിനിടയില്‍ ജില്ലയില്‍നിന്ന് വിനോദയാത്രയ്ക്കുപോയ സ്കൂള്‍ സംഘങ്ങളുടെ കൂടുതല്‍ നിയമലംഘനങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ സാഹസികാഭ്യാസം കാട്ടിയ ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിരുന്നു. സാഹസികാഭ്യാസത്തില് പങ്കെടുത്ത കാറും പിടിച്ചെടുത്തു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.


