തിരുവനന്തപുരം:സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രമേയം പാസാക്കി സര്‍വകക്ഷിയോഗം. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അസഹിഷ്ണുതയുള്ളവര്‍ ശ്രമിക്കുന്നുവെന്നും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും അന്തരീക്ഷം ജീവന് കൊടുത്തും നിലനിര്‍ത്തുമെന്നും പ്രമേയത്തില്‍ പറയുന്നു.കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വകക്ഷി യോഗമാണ് പ്രമേയം പാസ്സാക്കിയത്. ഇതിനടെ സ്ഫോടനത്തില്‍ മതവിദ്വേഷം വളര്‍ത്തിയതിന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.
റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. എറണാകുളം സ്വദേശിയാണ് പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് പറയുന്നത്.


