താൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ.ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു.
എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമാണ് ഉപരിമണ്ഡലമെന്നും ജി സുധാകരൻ വ്യക്തമാക്കി. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെ. രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ എന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ പ്രവർത്തകർക്ക് ഉപദേശവുമായി ജി.സുധാകരൻ രംഗത്തെത്തി. ജനങ്ങൾ ആഗ്രഹിക്കുന കാര്യങ്ങൾ നടത്തിക്കൊടുക്കണം. പക്ഷപാതിത്വം പാടില്ല. പെരുമാറ്റവും വേഷവിധാനവും ലളിതമാകണം. സ്ത്രീകൾക്ക് ഒഴിവ് നൽകാം, കളർ ഡ്രെസ് ഒക്കെ ആകാം. മുതിർന്ന നേതാക്കൾ കടും നിറങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. ഫാസിസത്തെ കെട്ടുകെട്ടിക്കണം എന്ന് പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. കേരളം ആണ് ഇന്ത്യയെന്ന് കരുതുന്ന ആളുകളുണ്ട്. ഓരോ പാർട്ടിയും ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


