കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. മാന്നനൂരിൽ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നത്. 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി.
ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ യാത്രാ സൗകര്യമൊരുക്കി.കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. ഇത് ഇനി നാലരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.


