പി.കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. 2013ലാണ് ആലപ്പുഴ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് പ്രതികള്‍ തീയിട്ടത്. വി.എസ്. അച്യുതാന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രന് ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. സി.പി.എം. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു രണ്ടാം പ്രതിയാണ്. സി.പി.എം. അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.