വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറും സി.ബി.ഐ അന്വേഷണത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരള പൊലീസില്‍ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കട ത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ പള്ളിപ്പുറത്തിന് സമീപം 2018 സെപ്തംബര്‍ 25ന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് മരിക്കുന്നത്. ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും ഡ്രൈവര്‍ അര്‍ജ്ജുനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മകള്‍ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

