കേരള വനിതാ കമ്മിഷന് ചെയര്‍പേഴ്സണായ എം. സി ജോസഫൈനെ മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 10000 രൂപ ചെലവ് സഹിതമാണ് തള്ളിയത്. ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ബി. രാധാകൃഷ്ണമേനോന് സമര്‍പ്പിച്ച ഹര്‍ജിയാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി തള്ളിയത്. പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യം നില നില്ക്കു ന്നതല്ലെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
‘പാര്‍ട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ കമ്മീഷന് അന്വേഷിക്കേണ്ടതില്ല ‘ എന്ന ജോസഫൈന്റ പ്രസ്താവന കമ്മീഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണന്നും പദവിയില്‍ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി . സമാന ആവശ്യം ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി നേരത്തെ തള്ളിയിരുന്നു.