കൊച്ചി കലൂരിൽ പട്ടാപ്പകല്‍ പെൺകുട്ടി ആക്രമിക്കപ്പെട്ടു . കലൂർ ജങ്ഷനിൽ പെൺകുട്ടിയുടെ ദേഹത്ത് കയറിയ നേപ്പാളി സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് കണ്ട്രോള് റൂം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേപ്പാൾ സ്വദേശിയായ മേഘബഹാദൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി തന്നെയാണ് കണ്ട്രോള് റൂമില്‍ വിളിച്ച് സംഭവമറിയിച്ചത്. എന്നാൽ ഇപ്പോൾ പെൺകുട്ടിയുടെ ഫോൺ ഓഫായതിനാൽ മൊഴി എങ്ങനെ എഴുതണമെന്ന് പോലീസിന് അറിയില്ല. ചെറിയ പെറ്റി കേസെടുത്ത് പ്രതിയെ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചു.


