ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനം ബെവ്കോ നിര്‍ത്തിവെച്ചു. സാങ്കേതിക പ്രശ്നം തുടരുന്നതിനാലാണ് ബെവ്കോ ഈ സംവിധാനം നിര്‍ത്തിവെച്ചത്. ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി ചെന്നാല്‍ മദ്യം ലഭിക്കും. ബുക്ക് ചെയ്തവരുടെ പട്ടിക അതത് ഷോപ്പുകള്‍ക്ക് കൈമാറി. ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണവുമായി ബെവ്കോ രംഗത്തെത്തിയത്. മിക്കവര്‍ക്കും ലഭിച്ച ടോക്കണ്‍ മദ്യ വില്‍പ്പന കഴിഞ്ഞ ബാറുകളിലെ ആയിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

