ബെവ്ക്യൂവില്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് എക്സൈസ് മന്ത്രി. മന്ത്രി വിളിച്ച ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ആപ്പിന് സംബന്ധിച്ച ഒറ്റിപി ലഭ്യമല്ലാത്തതും ടോക്കണ്‍ ലഭിക്കാത്തതുമായ അനേകം പരാതികള്‍ ഉയര്‍ന്നിരുന്നു. ബുക്ക് ചെയ്ത ഭൂരിപക്ഷം പേര്‍ക്കും ടോക്കന്‍ ലഭിച്ചത് മദ്യവില്പന തീര്‍ന്ന ബാറുകളിലേക്കായിരുന്നു. ബവ്കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത്
എറണാകുളത്തുള്ള ഫെയര്‍കോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നേരത്തെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരാതിപ്പെട്ടതോടെ പോസ്റ്റുകള്‍ ഇതെല്ലാം പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. കമ്പനി പൂട്ടുകയും ചെയ്തെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായതോടെ ആപ്പ് പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മദ്യ വില്പനയ്ക്കുള്ള ബെവ് ക്യു ആപ്പ് പിന്‍വലിക്കില്ലെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും യോഗം വ്യക്തമാക്കി.


