വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയിൽ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോൾ ലംഘനമാണ്. ഔദ്യോഗിക സന്ദർശനം എങ്കിൽ സ്ഥലം എം.പിയെയും എം.എൽ.എയെയും എന്തുകൊണ്ട് അറിയിച്ചില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത് മാധ്യമങ്ങൾ പറഞ്ഞതനുസരിച്ച്.
പങ്കെടുക്കേണ്ട എന്നാണ് തൻ്റെ അഭിപ്രായം. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല. ക്ഷണക്കത്ത് കൊണ്ട് എന്ത് കാര്യം. പ്രതിപക്ഷ നേതാവിന് സ്റ്റേജിൽ കയറാൻ പോലും പറ്റില്ല. മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം.
ലഹരിക്കെതിരായ കുട്ടികളുടെ സൂംബ പരിപാടിക്ക് വിതരണം ചെയ്ത ടീ ഷർട്ടിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് വലിയ വിവാദത്തിന് കാരണമായത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പടമുള്ള ടീ ഷർട്ട് പിൻവലിക്കണം എന്നാണ് കെ മുരളീധരൻ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളുടെ മറവിൽ ഇമേജ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, ഇന്നത്തെ കേരളത്തിന്റെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയാണെന്നും മുരളീധരൻ പറഞ്ഞു.