കേരള പോലീസില്‍ കുറ്റാന്വേഷണ രംഗത്ത് നിരവധി തവണ വ്യക്തിമുദ്ര പതിപ്പിച്ച ഡിവൈഎസ്പി എ. പ്രമോദ് കുമാര്‍ റൂറല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ചു. സര്‍വ്വീസില്‍ കൂടുതല്‍ കാലവും ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ. പ്രമോദികുമാര് സര്‍വ്വീസില്‍ ഉടനീളം പ്രകടിപ്പിച്ച മികച്ച സേവനങ്ങള്‍ക്ക് 118 ഗുഡ്സ് സര്‍വ്വീസ് എന്‍ട്രി, 18 പ്രശസ്തി പത്രം, 3 ബാഡ്ജ് ഓഫ് ഓണര്‍ (1. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന വേളയില്‍ കഴക്കൂട്ടത്ത് മികച്ച ക്രമസമാധാനം പുലര്‍ത്തിയതിന്, 2. സ്പെഷ്യല്‍ ബ്രാഞ്ചിലെ മികച്ച സേവനത്തിന്, 3. ശ്രീകാര്യത്തെ കൊലപാതകേസുകളുടെ അന്വേഷണത്തിന്), 2014 ല്‍ മുഖ്യമന്ത്രിയുടെ മെഡല്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിരുന്നു.
സര്‍വ്വീസിനിടയില്‍ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കഴക്കൂട്ടം, മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍, നേമം, വെള്ളറട, നെയ്യാറ്റിന്‍കര, കടയ്ക്കല്‍, കുളത്തൂപ്പുഴ സ്റ്റേഷനുകളില്‍ മികച്ച ക്രമസമാധാന പാലത്തിലും, കുറ്റാന്വേഷണ മികവും കാട്ടിയിരുന്ന എ. പ്രമോദ് കുമാര്‍ തിരുവനന്തപുരം സിറ്റി ഷാഡോയുടെ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന രണ്ടരവര്‍ഷം നടത്തിയ കഞ്ചാവ് ലഹരി മരുന്നു വേട്ടകളില്‍ നിരവധി സംഘങ്ങളെയാണ് അമര്‍ച്ച ചെയ്തത്.
ഭാര്യ: സോജ ടി. (അക്കൗണ്ട് ഓഫീസര്‍, വ്യവസായ വകുപ്പ്) മക്കള്‍: ജോജി എസ്. പ്രമോദ് (ഏര്യ മാനേജര്‍, ഭാരത് പെട്രോളിയം), ജിജോ എസ് പ്രമോദ് (വിദ്യാര്‍ത്ഥി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, ഗുജറാത്ത്).


