കേരത്തിലെ ചിലര്‍ ചെയ്ത തെറ്റിന് മുഴുവന്‍ മലയാളികളെയും നാണം കെടുത്താന്‍ താത്പര്യമില്ലെന്ന് വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍ പറയുന്നു. ‘ഇവിടെയുള്ള ജനങ്ങളും ആകെ തകര്‍ന്നിരിക്കുകയാണ്. പലരും കരഞ്ഞു കൊണ്ടാണ് എന്റെയടുത്ത് വരുന്നത്. സംഭവത്തിന്റെ പേരില്‍ അവരും തലകുനിച്ച് എന്നോട് മാപ്പ് ചോദിക്കുന്നു. ഇത് ആദ്യമായാണ് ഇവിടെ ഒരു വിദേശി കൊല്ലപ്പെടുന്നത്. തനിക്കുണ്ടായത് വലിയ നഷ്ടമാണ്, ആ സമയം ഇന്ത്യയിലെ ജനങ്ങള്‍ നല്കിയ പിന്തുണ അവിശ്വസനീയമാണെന്നും അതിന് കേരളത്തോട് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം ഒരു ഐറിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആന്‍ഡ്രൂ ജോര്‍ദാന്റെ വാക്കുകള്‍..
ഇത് ടൂറിസ്റ്റുകളുടെ മക്കയാണ്. ഇവിടുള്ളവര്‍ എനിക്ക് നല്കുന്ന പിന്തുണ അവിശ്വസനീയമാണ്. അത് നിങ്ങളുടെ ഹൃദയം അലിയിക്കും. അവരെനിക്ക് ഭക്ഷണവും വസ്ത്രവും തന്നു. ചിലര്‍ അവരുടെ ജോലി പോലും മറന്ന് എന്നെ സഹായിക്കാന്‍ വന്നു. എനിക്കൊപ്പം താങ്ങായി അങ്ങനെ എട്ട് പേരുണ്ട്. ലോകത്തെല്ലായിടത്തുമുള്ള പോലെ മോശം ആളുകള്‍ ഇവിയെയുമുണ്ട്. അവരുടെ പേരില്‍ എല്ലാവരെയും നാണം കെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ലിഗയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
ലിഗയെ കാണാതായ സമയം തന്നെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നുവെങ്കില്‍ ലിഗയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് പ്രതികളെ കണ്ടെത്താന്‍ ആത്മാര്‍ത്ഥമായാണ് ശ്രമിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവര്‍ നല്ലവരാണ്. ഈ കേസന്വേഷണം തെളിയുന്നതിനായി ഇന്ത്യ മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്.
ശക്തമായ തെളിവുകള്‍,പോലീസിനോട് നന്ദിയുണ്ട്..!
കുറ്റവാളികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കുറ്റവാളികള്‍ രണ്ട് ദിവസത്തിനകം തന്നെ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.ആദ്യം പുറത്ത് വന്ന, ലിഗയുടെ മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാറ്റി നിര്‍ത്തിയതില്‍ പോലീസിനോട് നന്ദിയുണ്ട്.’- ആന്‍ഡ്രൂ അഭിമുഖത്തില്‍ പറയുന്നു.